ദിലീപ് കേസില്‍ ആരോപണങ്ങളുമായി പ്രമുഖ നടന്‍ | Oneindia Malayalam

2017-10-30 541

Prathap Pothan About Dileep and case

പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളുടെ അന്വേഷണത്തിനിടെ നിര്‍ണായക വഴിത്തിരിവുകള്‍ പലതുമുണ്ടായി. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തു വന്നു. ഇപ്പോഴിതാ കേസില്‍ ആകെ മൊത്തം ഒരു ദുരൂഹതയുണ്ടെന്ന് പറഞ്ഞു വെക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍. ദിലീപിനോട് പലര്‍ക്കും അസൂയ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതാപ് പോത്തന്റെ ആരോപണം. ദിലീപ് ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളാണ്. അതുകൊണ്ട് പലര്‍ക്കും ദിലീപിനോട് അസൂയ ഉണ്ടാകുമെന്നാണ് പ്രതാപ് പോത്തന്‍ ഒളിയമ്പെയ്യുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും എന്നും പ്രതാപ് പോത്തന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ഭാര്യ രാധികയില്‍ നിന്നും വിവാഹ മോചനം നേടിയ കാലത്ത് താനത് അനുഭവിച്ചതാണ് എന്നും നടന്‍ പറഞ്ഞു.